BIBLE


യൂണിക്കോഡ് മലയാളം ടെക്സ്റ്റില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന മലയാളം ബൈബിള്‍ - സത്യവേദപുസ്തകം


ബൈബിൾ
(മലയാളം വിക്കിപീഡിയയിൽ നിന്ന്)

Online Etymology Dictionary പ്രകാരം ബൈബിള്‍ എന്ന പദം ഉദ്ഭവിച്ചത്, ആംഗ്ലോ-ലത്തീന്‍ പദമായ bibliaഇല്‍ നിന്നുമാണ്‌. ഈ വാക്കിന്റെ ഉദ്ഭവം മദ്ധ്യകാല ലത്തീനിലും പില്‍ക്കാല ലത്തീനിലും ഉപയോഗിച്ചിരുന്ന biblia sacra(വിശുദ്ധ ഗ്രന്ഥങ്ങള്‍) എന്ന പദത്തില്‍നിന്നാണെന്ന് അനുമാനിക്കാം. ഈ പദം biblion ("കടലാസ്" അല്ലെങ്കില്‍ "ചുരുള്‍" - "പുസ്തകത്തിന്റെ സാധാരണ ഉപയോഗിക്കുന്ന പദം") എന്ന പദത്തില്‍നിന്നുദ്ഭവിച്ച (ഗ്രീക്ക്: τὰ βιβλία τὰ ἅγια Ta biblia ta hagia, "വിശുദ്ധ ഗ്രന്ഥങ്ങള്‍"), എന്ന പദത്തില്‍നിന്നാണ്‌. ഈ പദമാകട്ടെ, ഒരുപക്ഷേ ഈജിപ്ഷ്യന്‍ പപ്പൈറസ് കയറ്റി അയയ്ക്കപ്പെട്ടിരുന്ന ഫിനീഷ്യന്‍ തുറമുഖത്തിന്റെ പേരില്‍നിന്നുദ്ഭവിച്ചതാകാവുന്ന, byblos ("ഈജിപ്ഷ്യന്‍ പപ്പൈറസ്") എന്ന പദത്തിന്റെ ഒരു വകഭേദമാണ്‌.

ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് ഹാമില്‍ട്ടന്റെ സമര്‍ത്ഥനപ്രകാരം, Ta biblia("പുസ്തകങ്ങള്‍") എന്ന പദശേഖരമാണ്‌ പ്രധാനമായും ഗ്രീക്ക് സംസാരിച്ചിരുന്ന ജൂതന്മാര്‍ ക്രിസ്തുവിനു പല നൂറ്റാണ്‍ടുകള്‍ക്കു മുമ്പു തന്നെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും " ഇതു ഒരുപക്ഷേ ആ പദശേഖരം സെപ്ത്വാഗിന്തിനെ യാവാം ഉദ്ദേശിച്ചതെന്നും[ . ക്രിസ്തുവര്‍ഷം 223ഇല്‍ പോലും ഗ്രീക്ക് പദമായ Ta Biblia ക്രിസ്തീയ വിശുദ്ധ ഗ്രന്ഥത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതായി Online Etymology Dictionary സമര്‍ത്ഥിക്കുന്നു.


ഹീബ്രു ബൈബിള്‍

പ്രധാന താളുകള്‍: ഹീബ്രു ബൈബിള്‍, തനക്ക്, പഴയ നിയമം ഹീബ്രു ബൈബിള്‍ യഹൂദ ബൈബിള്‍ എന്നുമറിയപ്പെടുന്നു. യഹൂദര്‍ ഇതിനെ തനക് എന്നു വിളിക്കുന്നു. മൂന്നു വിഭാഗങ്ങളായി തിരിച്ച 24 പുസ്തകങ്ങളടങ്ങിയതാണ് ഹീബ്രു ബൈബിള്‍. തോറാ(നിയമം), നിവിം(പ്രവാചകന്മാര്‍) കെതുവിം(വൃത്താന്തം) എന്നിവയാണ് ഹീബ്രുബൈബിളിലെ മൂന്നു വിഭാഗങ്ങള്‍.

തോറ

മോശയുടെ കല്‍‌പനകള്‍ എന്നും ഈ ഭാഗമറിയപ്പെടുന്നു. അഞ്ചു പുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
  • ഉല്പത്തി - Bereshit 
  • പുറപ്പാട് - Shemot
  • ലേവ്യര്‍ - Vayikra 
  • സംഖ്യ - Bamidbar 
  • നിയമാവര്‍ത്തനം - Devarim 

ദൈവ-മനുഷ്യ ബന്ധത്തിന്റെ മൂന്നു തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. ഉല്‍‌പത്തി പുസ്തകത്തിന്റെ ആദ്യ പതിനൊന്ന് അധ്യായങ്ങളില്‍ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതും മനുഷ്യനെ അതിന്റെ കേന്ദ്രമായി മാറ്റുന്നതും വിവരിക്കുന്നു. തുടര്‍ന്നുള്ള 39 അധ്യായങ്ങള്‍ പൂര്‍വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി ദൈവം നടത്തുന്ന ഉടമ്പടിയെപ്പറ്റി വര്‍ണ്ണിക്കുന്നു. അബ്രാഹമിനോട് സ്വന്തം ദേശമായ ഉര്‍ വിട്ട് കാനാന്‍ ദേശത്തേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുന്നത് ഈ ഭാഗത്താണ്. ഇസ്രയേലിന്റെ മക്കള്‍ ഈജിപ്തില്‍ അടിമകളായെത്തിയ കഥയും ഇവിടെ വായിക്കാം.

തോറായിലെ ശേഷിക്കുന്ന നാലു പുസ്തകങ്ങളുടെയും കേന്ദ്രബിന്ദു ആദ്യത്തെ പ്രവാചകനായി കണക്കാക്കപ്പെടുന്ന മോശയാണ്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ഇസ്രയേല്യരെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് അവരെ നയിക്കുന്ന പ്രവാചകനാണ് മോശ. പൂര്‍വപിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട ഉടമ്പടി സിനായ് മലയില്‍ വച്ച് പുതുക്കുന്ന ഭാഗവും യഹൂദരുടെ നിയമങ്ങളുടെ കേന്ദ്രബിന്ദുവായ പത്തു കല്‍‌പനകള്‍ ദൈവം മോശയ്ക്കു നല്‍കുന്ന ഭാഗവും പുറപ്പാടിന്റെ പുസ്തകത്തില്‍ കാണാം. മോശയുടെ മരണത്തോടെയാണ് തോറ അവസാനിക്കുന്നത്.

നിവിം(പ്രവാചകന്മാര്‍)

നിവിം അഥവാ പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ ഇസ്രയേല്യര്‍ രാജഭരണത്തിനു കീഴില്‍ കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിയുന്നതും രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ദൈവത്തിന്റെ വിധി നടപ്പാക്കുവാന്‍ പ്രവാചകന്മാര്‍ എത്തുന്നതും വിവരിക്കുന്നു. ഇസ്രയേല്യരെ അസീറിയക്കാരും യഹൂദ്യരെ ബാബിലോണിയക്കാരും കീഴടക്കുന്നതോടെയാണ് പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ അവസാനിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് നിവിം എട്ടു ഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

  • ജോഷ്വ (യോഷ്വ)
  • ന്യായാധിപന്മാര്‍
  • സാമുവേല്‍ (ശാമുവല്‍)
  • രാജാക്കന്മാര്‍
  • ഏശയ്യാ
  • ജെറമിയ (യെറമിയ)
  • എസെക്കിയേല്‍
  • ചെറു പ്രവാചകന്മാര്‍
  • ഹോസിയ
  • ജോയേല്‍ (യോയേല്‍)
  • ആമോസ്
  • ഒബാദിയ
  • യോനാ
  • മിക്കാ
  • നാഹും
  • ഹബക്കുക്ക്
  • സെഫാനിയ
  • ഹഗ്ഗായി
  • സഖറിയാ
  • മലാക്കി

കെതുവിം

പണ്ഡിത മതപ്രകാരം കെതുവിം ഗ്രന്ഥങ്ങള്‍ യഹൂദരുടെ ബാബിലോണ്‍ പ്രവാസ കാലത്തോ അതിനുശേഷമോ എഴുതപ്പെട്ടവയാണ്. യഹൂദ പാരമ്പര്യമനുസരിച്ച് കാനോനികമായി(ദൈവനിവേശിതമായി) അംഗീകരിക്കപ്പെട്ടിട്ടുള്ള അവസാന പുസ്തക സഞ്ചികയാണ് കെതുവിം. പതിനൊന്ന് പുസ്തകങ്ങളാണ് ഈ വിഭഗത്തിലുള്ളത്.

  • സങ്കീര്‍ത്തനങ്ങള്‍
  • സുഭാഷിതങ്ങള്‍
  • ജോബ് (ഇയോബ്)
  • ഉത്തമഗീതങ്ങള്‍
  • റൂത്ത്
  • വിലാപങ്ങള്‍
  • സഭാപ്രസംഗകന്‍ (സഭാപ്രസംഗി)
  • എസ്തേര്‍
  • ദാനിയേല്‍
  • എസ്ര
  • ദിനവൃത്താന്തം

ക്രിസ്തീയ ബൈബിള്‍

യഹൂദരുടെ ബൈബിളില്‍ നിന്നും വ്യത്യസ്തമാണ് ക്രിസ്തീയ ബൈബിള്‍. പഴയ നിയമ ഗ്രന്ഥങ്ങള്‍ മാത്രമുള്ള യഹൂദ ബൈബിള്‍ രക്ഷകന്റെ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ യേശുവില്‍ ഈ രക്ഷകനെക്കണ്ടെത്തുകയാണ് ക്രിസ്തീയ ബൈബിളിന്റെ ധര്‍മ്മം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമമാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

പഴയ നിയമം

ഹീബ്രു ബൈബിളിലെ 24 പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. ഇതു കൂടാതെ മറ്റു ചില ഗ്രന്ഥങ്ങളും ക്രിസ്തീയ സഭകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ കൂട്ടിച്ചേര്‍ക്കലില്‍ ഐകരൂപ്യമില്ല. പ്രസ്തുത പുസ്തകങ്ങള്‍ അപ്പോക്രിഫ എന്നറിയപ്പെടുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള Bible Society of India പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തില്‍ ആകെ 39 പുസ്തകങ്ങളുണ്ട്.

പുതിയ നിയമം

യേശുവിന്റെ ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങള്‍ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ 27 പുസ്തകങ്ങളും അംഗീകരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ്
സുവിശേഷങ്ങള്‍

ബൈബിളിലെ സുവിശേഷങ്ങള്‍
  • മത്തായി അറിയിച്ച സുവിശേഷം
  • മര്‍‌ക്കോസ് അറിയിച്ച സുവിശേഷം
  • ലൂക്കാ അറിയിച്ച സുവിശേഷം
  • യോഹന്നാന്‍ അറിയിച്ച സുവിശേഷം

ആദ്യകാല സഭാചരിത്രം
  • ശ്ലീഹന്മാരുടെ നടപടികള്‍

പൗലോസിന്റെ ലേഖനങ്ങള്‍
  • റോമാക്കാര്‍ക്കെഴുതിയ ലേഖനം
  • കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
  • കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം
  • ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനം
  • എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം
  • ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം
  • കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനം
  • തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
  • തെസലോനിക്കാക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം
  • തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
  • തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
  • തീത്തോസിനെഴുതിയ ലേഖനം
  • ഫിലമോനെഴുതിയ ലേഖനം
  • ഹെബ്രായര്‍ക്കെഴുതിയ ലേഖനം
കാതോലിക ലേഖനങ്ങള്‍

  • യാക്കോബ്‌ എഴുതിയ ലേഖനം
  • പത്രോസ് എഴുതിയ ഒന്നാം ലേഖനം
  • പത്രോസ് എഴുതിയ രണ്ടാം ലേഖനം
  • യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം
  • യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനം
  • യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം
  • യൂദാ ശ്ലീഹാ എഴുതിയ ലേഖനം
പ്രവചനം
  • യോഹന്നാനു ലഭിച്ച വെളിപാട്‌
വിക്കിപീഡിയ പേജ്

Followers

ജാലകം

  © Blogger template 'Tranquility' by Ourblogtemplates.com 2008

Back to TOP